തിരുവനന്തപുരം: വിഴിഞ്ഞം സമരം മുന്നോട്ടുകൊണ്ടുപോകുമെന്നും ഇത് നിലനില്പിന്റെ പ്രശ്‌നമാണെന്നും സമരസമിതി കൺവീനർ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു. വിഴിഞ്ഞത്ത് ക്രമസമാധാന പ്രശ്‌നങ്ങളില്ല,​ കോടതികൾ കണ്ണ് തുറന്ന് കാണുകയും മനുഷികമായി തിരിച്ചറിയുകയും വേണം. അദാനി ഗ്രൂപ്പ് തുടക്കം മുതൽ എല്ലാവരെയും പറ്റിച്ചെന്നും സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അനിഷ്ട സംഭവും ഉണ്ടായിട്ടില്ല. സർക്കാർ അദാനിക്ക് അടിയറവ് പറയരുത്. നഗരമദ്ധ്യത്തിലെ അടച്ചിട്ട മുറികളിലിരുന്ന് ഈ പ്രശ്‌നം പഠിക്കാനാവില്ല. സർക്കാരിന്റെ സമീപനം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.