കോവളം: വിദ്യാധിരാജ മിഷൻ സംഘടിപ്പിച്ച ചട്ടമ്പിസ്വാമിയുടെ 169ാമത് ജയന്തി ആഘോഷ പരിപാടികൾ എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മിഷൻ ചെയർമാൻ ആർ.സി. മധു അദ്ധ്യക്ഷത വഹിച്ചു. മുൻ സ്‌പീക്കർ എം. വിജയകുമാർ, അഡ്വ.വി.വി. രാജേഷ്, പൂജപ്പുര രാധാകൃഷ്‌ണൻ, പി.ജെ. കോമളൻ, കടക്കുളം രാധാകൃഷ്ണൻ, ചിത്രാലയം ഹരികുമാർ, നെട്ടയം രാജശേഖരൻ, വഞ്ചിയൂർ ഉണ്ണി, വെങ്ങാനൂർ അനിൽകുമാർ, മനോജ് എന്നിവർ സംസാരിച്ചു.