തിരുവനന്തപുരം: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ വ്യവസായ സംഗമം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. എം.എസ്.എം.ഇ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ഓണത്തിന് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ എം.എസ്.എം.ഇ യൂണിറ്റുകളിൽ നിന്നാണ് സർക്കാർ സംഭരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഭാരവാഹികളായി സി.എസ് പ്രദീപ് കുമാർ, കെൽവിൽ ഗ്രൂപ്പ് (ജില്ലാ പ്രസിഡന്റ്), ഡോ. പ്രേംകുമാർ, വൈറ്റ്നസ് (സെക്രട്ടറി), അപർണ മധു, അമ്മിണി എനർജി സിസ്റ്റംസ് (വൈസ് പ്രസിഡന്റ്), വിനീഷ് എസ്, സുബ്രഹ്മണ്യം ഇൻഡസ്ട്രീസ് (ജോയിന്റ് സെക്രട്ടറി), വിനോദ്, ആര്യ ഇലക്ട്രോണിക്സ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.