
നെയ്യാറ്റിൻകര: തങ്ങളുടെ അവകാശങ്ങൾക്കായി സമാധാനപരമായ സമരമുറകൾ തുടരണമെന്ന് നെയ്യാറ്റിൻകര രൂപതാദ്ധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ. ലത്തീൻ അതിരൂപത നയിക്കുന്ന തീരദേശസംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും വിഴിഞ്ഞം അദാനിപോർട്ടിലേക്ക് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബിഷപ്പ്. കിടാരക്കുഴി - പനവിള ഉണ്ണിമിശിഹാ ദേവാലയത്തിൽ നിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ്, ചാൻസലർ ഡോ.ജോസ് റാഫേൽ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ വി.പി.ജോസ് എന്നിവരും നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് റീജിയനുകളിലെ എപ്പിസ്കോപ്പൽ വികാരിമാരായ ഡി.സെൽവരാജ്, റൂഫസ് പയസ് ലീൻ, വിൻസെന്റ് കെ.പീറ്റർ എന്നിവരും ഫെറോനാ വികാരിമാരായ അൽഫോൻസ് ലിഗോരി, റോബർട്ട് വിൻസെന്റ്, വത്സലൻ ജോസ്, അനിൽ കുമാർ, ജോയി, സിറിൽ ഹാരിസ് തുടങ്ങിയവരും റാലിക്ക് നേതൃത്വം നൽകി.