kova

കോവളം : കോട്ടുകാൽ ശ്രീനാരായണപുരം ഇന്ദീവരത്തിൽ കോൺഗ്രസ് ജില്ലാകമ്മിറ്റി അംഗം കോട്ടുകാൽ എ. ജയരാജ് നിര്യാതനായി. കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ ശ്രീകുമാരി ജയരാജ്, മക്കൾ : അരവിന്ദ് ജെ.എസ്, അപർണ്ണാ ജെ.എസ്.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടുകാലിലെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.