കാട്ടാക്കട:ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങൾക്കായി കെ.പി.സി.സി സാംസ്‌കാരിക വിഭാഗമായ സംസ്കാര സഹിതി നിയോജക മണ്ഡലം നേതൃയോഗം കാട്ടക്കടയിൽ ചെയർമാൻ വി.എസ്.അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്നു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എസ്.ടി.അനീഷ്, ഡി.സി.സി ജനറൽ സെക്രട്ടറി സുബ്രഹ്മണ്യപിള്ള,യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്യാം ലാൽ, സാഹിതി കൺവീനർ ശ്രീകാന്ത്,അസംബ്ലി ഭാരവാഹികളായ അനന്ദ സുബ്രഹ്മണ്യം,അജു,വിളപ്പിൽ ജിതൻ,കുഞ്ഞുമോൻ, എന്നിവർ സംസാരിച്ചു.രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് മുന്നോടിയായി വിളംബര ജാഥ ഉൾപ്പടെ വിവിധ പരിപാടികൾ നടത്താനും സാഹിതിയുടെ 12 മണ്ഡലം കമ്മിറ്റികളിലും പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു.