ബാലരാമപുരം:കൊടിനട-വഴിമുക്ക് പാത വികസനം സാദ്ധ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എ.റഹീം ബാലരാമപുരം ജംഗ്ഷനിൽ ഉപവസിച്ചു.ഉപവാസസമരം ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി ഈപ്പൻ ഉദ്ഘാടനം ചെയ്തു.എം.എ.റഹീമിന് നാരങ്ങാ നീര് നൽകി അഡ്വ.എം.വിൻസെന്റ് എം.എൽ.എ സമാപനയോഗം ഉദ്ഘാടനം ചെയ്തു.എ.എം.സുധീർ,ജെ.എം.സുബൈർ,ജോയി എബ്രഹാം,അശോക് കടമ്പാട്,ആഗ്നസ് റാണി,മുത്തുകൃഷ്ണൻ,മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എം.എ.ഖരീം,ഇ.എം.ബഷീർ, സക്കീർ ഹുസൈൻ,ബി.ജെ.പി നേതാവ് സുരേഷ് തമ്പി,പൂങ്കോട് സുനിൽ,എസ്.സത്യരാജ്,സുധാകരൻ,എസ്.കുമരേശൻ, എം.എ.ഇസ്മായിൽ,എ.എസ്.മൻസൂർ,ബാലരാമപുരം ജോയി,അഡ്വ.ബാരി ഫക്കീർഖാൻ,മുടവൂർപ്പാറ രവി എന്നിവർ സംസാരിച്ചു.