ബാലരാമപുരം:ഓണനാളുകളിൽ അനുഭവപ്പെടുന്ന ഗതാഗതപ്രതിസന്ധിയും ജനത്തിരക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാലരാമപുരം എസ്.എച്ച്.ഒ ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു.പാർക്കിംഗിന് വ്യാപാരി വ്യവസായികളുടെ സ്വകാര്യ ഭൂമി വിട്ടുനൽകാമെന്ന് യൂണിറ്റ് ജനറൽ സെക്രട്ടറി രത്നകലരത്നാകരൻ അറിയിച്ചു.ഓണക്കാലത്ത് ബാലരാമപുരം ജംഗ്ഷൻ കേന്ദ്രീകരിച്ച് പൊലീസിന്റെ അനധികൃതപിഴചുമത്തൽ ഒഴിവാക്കണമെന്നും ഓട്ടോ –ടാക്സി സർവ്വീസ് നടത്താൻ അനുകൂല നിലപാട് സ്വീകരിക്കണമെന്നും തൊഴിലാളി യൂണിയൻ പൊലീസിനോട് ആവശ്യപ്പെട്ടു.ഉത്രാടം വരെ നാലുദിവസത്തെ വഴിയോരക്കച്ചവടത്തിന് പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ട്.ഓണം കുടുംബശ്രീ വിപണനമേളവും മറ്റ് കലാപരിപാടികളും സെപ്റ്റംബർ 3 മുതൽ 7വരെ ബാലരാമപുരം ജി.എച്ച്.എസ്.എസിൽ നടക്കും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാബീവി,​മെമ്പർമാരായ സക്കീർഹുസൈൻ,പുള്ളിയിൽ പ്രസാദ്,​ദേവിക തുടങ്ങിയവർ സംസാരിച്ചു.