
തിരുവനന്തപുരം: നവോത്ഥാന നായകനും പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ മുന്നണിപോരാളിയുമായ മഹാത്മ അയ്യങ്കാളിയുടെ 159 -ാമത് ജയന്തി നാളെ വിവിധ പരിപാടികളോടെ ആചരിക്കും. പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്‌മരണം വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ രാവിലെ 9 ന് നടക്കും.
അയ്യങ്കാളി പ്രതിമയിൽ മന്ത്രിമാരായ കെ. രാധാകൃഷ്‌ണൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ പുഷ്‌പാർച്ചന നടത്തും. എം.എൽ.എമാർ, എം.പിമാർ തുടങ്ങിയ ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.