വർക്കല :ജനാധിപത്യ മഹിളാ അസോസിയേഷൻ വർക്കല ഏരിയ സമ്മേളനത്തോടനുബന്ധിച്ച്കൃഷ്ണൻകുട്ടി സ്മാരക ഹാളിൽ സംഘടിപ്പിച്ച ലിംഗനീതി തുല്യ നീതി ഭരണഘടനാധാർമ്മികത എന്ന സെമിനാറിൽ അഡ്വ.നിസഫാസിൽ വിഷയാവതരണംനടത്തി.ഏരിയ പ്രസിഡന്റ് ലാലിഅനിൽകുമാർ അദ്ധ്യക്ഷവഹിച്ചു.സെക്രട്ടറി പ്രിയദർശിനി,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ,ബിന്ദു ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.