
പാറശാല:ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ' വിജയ ഉത്സവം 2022 ' എ.ഡി.ജി.പി കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ മോഹന കുമാരൻനായർ അദ്ധ്യക്ഷത വഹിച്ചു.സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എ.ഡി.ജിപി ഉപഹാരം നൽകി അനുമോദിച്ചു.അക്കാഡമിക് ഡയറക്ടർ ആർ.രാധാകൃഷ്ണൻ സ്വാഗതവും പ്രിൻസിപ്പിൽ റ്റി.രേണുക കൃതജ്ഞതയും പറഞ്ഞു.
ഫോട്ടോ: ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ' വിജയ ഉത്സവം 2022 ' എ.ഡി.ജി.പി കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു