ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ 29 ​ മുതൽ സഹകരണ സംഘങ്ങളിലൂടെ വിതരണം ചെയ്യുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. രണ്ടു മാസമായി പെൻഷൻ വിതരണം മുടങ്ങിയിരുന്നു. പലിശ നിരക്ക് സംബന്ധിച്ച് സഹകരണബാങ്കുകളും ധനവകുപ്പും തമ്മിലുള്ള തർക്കം കാരണമാണ് പെൻഷൻ മുടങ്ങിയത്. പലിശ നിരക്ക് ധനവകുപ്പ് 7.5 ശതമാനമായി കുറച്ചതായിരുന്നു കാരണം. ഇതു സംബന്ധിച്ച് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ധനവകുപ്പ് വീട്ടുവീഴ്ചയ്‌ക്ക് തയ്യാറായി പലിശ നിരക്ക് 8 ശതമാനമാക്കി. കെ.എസ്.ആർ.ടി.സി പെൻഷനിൽ തടസമുണ്ടാകരുതെന്നും ഓണക്കാലത്ത് മുടക്കമില്ലാതെ വിതരണം ചെയ്യണമെന്നും മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകിയിട്ടുണ്ട്.