
തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന നിയമങ്ങളിൽ ഒപ്പിടേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ചുമതലയാണെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. ജനാധിപത്യത്തിൽ ഇതിനെല്ലാം കൃത്യമായ സംവിധാനമുണ്ട്. സർവകലാശാല ബിൽ, 2018ലെ യു.ജി.സി റെഗുലേഷന് അനുസൃതമായി തയ്യാറാക്കിയതാണ്. എന്നാൽ കേരള സർവകലാശാലയിലെ വി.സി നിയമനത്തിനായി ഇപ്പോൾ സെർച്ച് കമ്മിറ്റി വച്ചത് യു.ജി.സി റെഗുലേഷൻ പാലിച്ചാണോയെന്ന് പരിശോധിക്കണം. ഓരോരുത്തരും അവരുടെ പദവിക്ക് ഉചിതമായാണോ പ്രതികരിക്കുന്നതെന്ന് ജനങ്ങളാണ് വിലയിരുത്തേണ്ടത്.