
ആര്യനാട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വിതുര ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എസ്.എസ്. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഷീജാ പ്രസാദ്, ലാലി, രാജി മോഹൻ, ജില്ലാ പ്രസിഡന്റ് വി. ശാരിക, ഏരിയാ സെക്രട്ടറി ഷംന നവാസ്, ജില്ലാ സെക്രട്ടറി വി. അമ്പിളി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.എസ്. ബിന്ദു (പ്രസിഡന്റ്), ഷംന നവാസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.