con

ആര്യനാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി നടന്ന ആര്യനാട് കോൺഗ്രസ് മണ്ഡലം കൺവെൻഷൻ കെ.പി.സി.സി ട്രഷറർ വി.പ്രതാപ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പുളിമൂട്ടിൽ ബി.രാജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്.കെ.രാഹുൽ, ബാലചന്ദ്രൻ, കാനക്കുഴി അനിൽകുമാർ, ആദർശ്, ശ്രീജ, വിനോയ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ജീവൻരക്ഷാ പ്രവർത്തനത്തിൽ മാതൃകയായ സുബിൻ പ്രസാദിനെ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.