 
സ്വാതി തിരുനാൾ കോളേജിൽ ബി.പി.എ. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് http://admissions.keralauniversity.ac.in വെബ്സൈറ്റിൽ പരിശോധിക്കാം. 29ന് രാവിലെ പത്തിനകം പ്രവേശനം നേടണം.
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ നാലാം വർഷ ബിഫാം (അഡിഷണൽ ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 14 ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ എം.സി.എ (റെഗുലർ - 2020 സ്കീം - 2020 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കോമേഴ്സ് പഠനവകുപ്പിൽ എംകോം ബ്ളൂ ഇക്കോണമി ആൻഡ് മാരിടൈം ലാ കോഴ്സിൽ എസ്.സി സീറ്റ് ഒഴിവുണ്ട്. 29 ന് രാവിലെ 11 ന് വകുപ്പിൽ എത്തണം.
സർവകലാശാലയുടെ പഠനഗവേഷണവകുപ്പുകളിൽ എം.എ ഫിനാൻഷ്യൽ ഇക്കണോമിക്സ് എംകോം ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസ് കോഴ്സുകൾക്ക് എസ്.ടി. സീറ്റ് ഒഴിവുണ്ട്. 29 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.
ആലപ്പുഴ യൂണിവേഴ്സിറ്റി സ്റ്റഡി ആൻഡ് റിസർച്ച് സെന്ററിൽ എംകോം റൂറൽ മാനേജ്മെന്റിൽ എസ്.ടി, എസ്.സി സീറ്റുകൾ ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 29 ന് രാവിലെ 11ന് എത്തണം. ഫോൺ: 0477 2266245
സർവകലാശാലയുടെ പഠനഗവേഷണ വകുപ്പുകളിൽ എ.ഐ.സി.ടി.ഇ അംഗീകാരമുളള എം.ടെക് കമ്പ്യൂട്ടർ സയൻസ് (ഡിജിറ്റൽ ഇമേജ് പ്രോസസിംഗ് സ്പെഷ്യലൈസേഷൻ), എം.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ഒപ്ടോഇലക്ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ), എം.ടെക്. ടെക്നോളജി മാനേജ്മെന്റ് എന്നീ കോഴ്സുകൾക്ക് ഒഴിവുളള സീറ്റുകളിലേക്ക് സെപ്റ്റംബർ ഒന്നിന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും.
സർവകലാശാലയുടെ പഠനഗവേഷണവകുപ്പുകളിൽ എം.എ സംസ്കൃതം, തമിഴ് എന്നീ കോഴ്സുകളിൽ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. സെപ്റ്റംബർ ഒന്നിന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും.
അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗത്തിൽ എം.എസ്സി അപ്ലൈഡ് അക്വാകൾച്ചർ കോഴ്സിൽ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്ത സീറ്റിൽ പ്രവേശനത്തിനായി 30 ന് രാവിലെ 10ന് വകുപ്പിൽ എത്തണം. ഫോൺ: 8075956015
ബിരുദപ്രവേശനം
സ്പോർട്സ് ക്വോട്ട റാങ്ക് ലിസ്റ്റായി
തിരുവനന്തപുരം: കേരളസർവകലാശാലയിൽ സ്പോർട്സ് ക്വോട്ടയിൽ ബിരുദ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ പരിശോധിക്കാം. 29ന് രാവിലെ പത്തിനകം സർട്ടിഫിക്കറ്റുകൾ സഹിതം കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾ https://admissions.keralauniversity.ac.in ൽ
ഓണം അവധി
സെപ്തംബർ ഒന്നുമുതൽ
തിരുവനന്തപുരം: കേരളസർവകലാശാല പഠനവിഭാഗങ്ങളും അഫിലിയേറ്റഡ് കോളേജുകളും ഓണം അവധിക്കായി സെപ്റ്റംബർ 1 ന് വൈകിട്ട് അടയ്ക്കും. ഓണം അവധിക്കുശേഷം 12 ന് തുറക്കും.
പ്ലസ് ടു മൈഗ്രേഷൻ സർട്ടിഫിക്കറ്റ്
വിതരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്ത് പഠിക്കാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കുള്ള പ്ലസ് ടു മൈഗ്രേഷൻ സർട്ടിഫിക്കറ്റ് തരണം തുടങ്ങി. ഇതിന്റെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ നേരത്തെ നൽകിയിരുന്നു. വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാം.
പോളി ഡിപ്ലോമ ലാറ്ററൽ എൻട്രി
തിരുവനന്തപുരം: കണ്ണൂർ തോട്ടട ഗവ. പോളിടെക്നികിൽ രണ്ടാം വർഷ പോളിടെക്നിക് ഡിപ്ലോമ (ലാറ്ററൽ എൻട്രി) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ ആഗസ്റ്റ് 30ന് സ്പോട്ട് അഡ്മിഷൻ നടക്കും. നിലവിൽ പ്ലസ് ടു വിഭാഗം ജനറൽ ക്വാട്ടയിൽ വുഡ് ആൻഡ് പേപ്പർ ടെക്നോളജി-2, ടെക്സ്റ്റൈൽ ടെക്നോളജി-5 വീതം ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.polyadmission.org/letൽ
ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യുക്കേഷൻ കോഴ്സ്
തിരുവനന്തപുരം: ദ്വിവത്സര നഴ്സറി ടീച്ചർ (2022-24) എഡ്യുക്കേഷൻ കോഴ്സ് വിജ്ഞാപനം സർക്കാർ അംഗീകൃത കേന്ദ്രങ്ങളിൽ സെപ്തംബർ 6 വരെ നൽകാം. അപേക്ഷാഫോമും വിശദാംശങ്ങളും www.education.kerala.gov.in ൽ.
എം.ടെക് പ്രവേശനം
29 മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: എം.ടെക് പ്രവേശനത്തിന് 29 മുതൽ സെപ്റ്റംബർ 4 വരെ www.admissions.dtekerala.gov.in, www.dtekerala.gov.in വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പൊതുവിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 400 രൂപയുമാണ് ഫീസ്.
കിറ്റ്സിലെ വിദ്യാർത്ഥികൾക്ക് മികച്ച പ്ളേസ്മെന്റ്
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കിറ്റ്സിന്റെ എം.ബി.എ/ബി.ബി.എ വിദ്യാർത്ഥികൾക്ക് മികച്ച പ്ളേസ്മെന്റ് ലഭിച്ചു, എയർലൈൻസ്, ടൂർ ഓപ്പറേറ്റർ, ഹോട്ടൽ, ഈവന്റ് മാനേജ്മെന്റ് എന്നീ മേഖലകളിലായി ഇൻഡിഗോ, അദാനി ഇന്റർനാഷണൽ എയർപോർട്ട്, ലീലാ റാവിസ്, ക്ളബ്ബ് മഹീന്ദ്ര, കാംപർ ഗ്രൂപ്പ്, എക്സിക്യുട്ടീവ് ഈവന്റ്സ്, ഉദയസമുദ്ര, നിക്കീസ് നെസ്റ്റ് എന്നീ സ്ഥാപനങ്ങളിലാണ് പ്ളേസ്മെന്റ്. എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം), ബി.ബി.എ (ടൂറിസം മാനേജ്മെന്റ്), ബി.കോം (ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം) എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ നടക്കുകയാണ്.