
പാറശാല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും ചെങ്കൽ കൃഷി ഭവനും സംയുക്തമായി പ്ലാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മയുടെ ഗ്രാമോത്സവത്തിന്റെ ഭാഗമായി എകദിന കാർഷിക സെമിനാർ സംഘടിപ്പിച്ചു.കോടങ്കര വലിയകുളം ഗാന്ധിജി സ്റ്റഡി സെന്ററിൽ നടന്ന സെമിനാർ കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സുജ ഉദ്ഘാടനം ചെയ്തു.സാംസ്‌കാരിക കൂട്ടായ്മയുടെ ചെയർമാൻ പി.എസ്.മേഘവർണൻ ആദ്ധ്യക്ഷത വഹിച്ചു. ചെങ്കൽ പഞ്ചായത്ത് പോരാന്നൂർ വാർഡ് മെമ്പർ സുധകുമാരി കർഷക പ്രതിനിധികൾക്ക് കിഴങ്ങുവിള നടീൽ വസ്തുക്കൾ വിതരണം ചെയ്തു. നൂറോളം കർഷകർക്ക് സി.ടി.സി.ആർ.ഐ വികസിപ്പിച്ച മരിച്ചീനി ശ്രീരക്ഷ, മധുരകിഴങ്ങ് ഇനങ്ങൾ വിതരണം ചെയ്തു. മൈക്രോ ഫുഡ് കൃഷി ഓഫീസർ ആൻസി സ്വാഗതവും സി.ടി.സി.ആർ.ഐ സീനിയർ ടെക്‌നിഷ്യൻ ഡി.ടി.രജിൻ,കൃഷി അസിസ്റ്റൻറ് പ്രീജ.പി.എസ്,കൺവീനർമാരായ ശക്തിധരൻ,അനുരാഗ്,സൂര്യസുന്ദർ എന്നിവർ സംസാരിച്ചു.