nss

വെള്ളനാട്:വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ സംഘടിപ്പിച്ച ജനകീയ സമരം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.വെള്ളനാട് ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, ഡി.സി.സി ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ,പൊന്നെടുത്തകുഴി സത്യദാസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി,വിമൽ കുമാർ,മണികണ്ഠൻ,എ.എസ്.എർഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.