
അരുവിക്കര:കേരള കർഷക സംഘം വിളപ്പിൽ ഏരിയ സമ്മേളന സമാപന പൊതുയോഗം അരുവിക്കരയിൽ എം.എം.മണി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് വെള്ളനാട് എം.രാജേന്ദ്രൻ ആദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി കെ.ജയചന്ദ്രൻ,ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ്.സുനിൽകുമാർ,വിളപ്പിൽ ഏരിയ സെക്രട്ടറി ആർ.പി.ശിവജി,കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആർ.രാജ്‌മോഹൻ,ഏരിയ കമ്മിറ്റി അംഗം കെ.സുകുമാരൻ,കർഷകസംഘം അരുവിക്കര മേഖല സെക്രടറി വി.ആർ.ഹരിലാൽ എന്നിവർ സംസാരിച്ചു.