വിഴിഞ്ഞം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അഖില കേരള ധീവരസഭ സംസ്ഥാന കമ്മിറ്റി തുറമുഖ കവാടത്തിൽ മാർച്ചും ധർണയും നടത്തി. ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ ധർണ ഉദ്ഘാടനം ചെയ്‌തു. അതിരൂപത വികാരി ജനറൽ യൂജിൻ എച്ച്. പെരേര അദ്ധ്യക്ഷനായി. നെയ്യാറ്റിൻകര രൂപത ബിഷപ്പ് വിൻസെന്റ് സാമുവൽ സന്ദേശം നൽകി. ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ, ഓർഗനൈസിംഗ് സെക്രട്ടറി പി.വി. ജനാർദ്ദനൻ, ജില്ലാ പ്രസിഡന്റ് പനത്തുറ പി. ബൈജു, സെക്രട്ടറി കാലടി സുഗതൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. തമ്പി, പി.എ. സുഗതൻ, ഫാ. മൈക്കിൾ തോമസ്, ഫാ. തിയോഡോഷ്യസ് ഡിക്രൂസ്, ഫാ. സന്തോഷ്, ഫാ. ആലിൻ, ഷാജിൻ ജോസ്, ഫാ. ബിനു അലക്‌സ്, ഫാ. ജോസ് മരിയ, ഫാ. പോൾജി എന്നിവർ സംസാരിച്ചു. കൺവീനർമാരായ പാട്രിക് മൈക്കിൾ, ജോൺസ് ജോസഫ്, നിക്‌സൺ ലോപ്പസ്, ജോയി ജെറാൾഡ്, ജോയി വിൻസെന്റ്, ജാക്‌സൺ ഫെൻസൻ എന്നിവർ നേതൃതം നൽകി.