തിരുവനന്തപുരം: ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ രവി വല്ലുരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലും നാഗർകോവിലിലുമായി നടത്തിയ സമഗ്രപരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 234 പേരെ പിടികൂടി കേസെടുത്തു. ഇവരിൽ നിന്ന് 1.79ലക്ഷം രൂപ പിഴയീടാക്കി.പുതുതായി ചുമതലയേറ്റ രവി വല്ലൂരി ഇതാദ്യമായാണ് തിരുവനന്തപുരം സന്ദർശിക്കുന്നത്. തിരുവനന്തപുരം സ്റ്റേഷനിലെ സൗകര്യങ്ങളും സേവനങ്ങളുടെ ഗുണനിലവാരവും അദ്ദേഹം വിലയിരുത്തി. ഡിവിഷണൽ ടിക്കറ്റ് ചെക്കിംഗ് സ്ക്വാഡിന്റെ പിന്തുണയോടെയാണ് അദ്ദേഹം പരിശോധന നടത്തിയത്.