തിരുവനന്തപുരം: തിരുപ്പത്തൂരിൽ റെയിൽവേ ട്രാക്കിൽ നിർമ്മാണജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വൈകും. ആലപ്പുഴയിൽ നിന്നുള്ള ധൻബാദ് എക്സ്പ്രസ് ഇന്നു മുതൽ 31 വരെ ഒരുമണിക്കൂർ വൈകി രാവിലെ 7നായിരിക്കും പുറപ്പെടുക. എറണാകുളത്തുനിന്നുള്ള ടാറ്റാനഗർ ദ്വൈവാര എക്സ്പ്രസ് 28ന് ഒന്നര മണിക്കൂർ വൈകി രാവിലെ 8.45നും ബിലാസ്പൂർ എക്സ്പ്രസ് 31ന് രണ്ടേമുക്കാൽ മണിക്കൂർ വൈകി ഉച്ചയ്ക്ക് 11.15നുമായിരിക്കും പുറപ്പെടുക.