തിരുവനന്തപുരം : പാലിയേറ്റീവ് പരിചരണം ശാസ്ത്രീയമാക്കുന്നതിന് വേണ്ടിയുള്ള അരികെ പരിശീലന സഹായി മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.സംസ്ഥാനത്തെ പാലിയേറ്റീവ് കെയർ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന വിവിധ പരിശീലന പരിപാടികൾക്കുള്ള പരിശീലന സഹായിയാണിത്.പാലിയേറ്റീവ് രോഗികൾക്ക് മികച്ച ശാസ്ത്രീയ പരിചരണം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.പാലിയേറ്റീവ് കെയർ പരിശീലന കേന്ദ്രങ്ങൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന തലത്തിൽ സർട്ടിഫിക്കറ്റ് നൽകും സർക്കാർ മേഖലയിൽ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും പാലിയേറ്റീവ് പരിചരണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.