
വിതുര: വിതുര ഗവ. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിനായി മെഡിക്കൽ ഉപകരണവിതരണരംഗത്തെ പ്രമുഖസ്ഥാപനമായ തിരുവനന്തപുരം സുഗീവ് ട്രേഡേഴ്സ് ഒാക്സിജൻ പൈപ്പ് ലൈൻ സിസ്റ്റം നിർമ്മിച്ചുനൽകി. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, കേരള അബ്കാരി വർക്കേഴ്സ് വെൽഫെയർ ഫ്രണ്ട് ബോർഡ് ചെയർമാൻ കെ.എസ്. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ സോഫിതോമസ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ നീതുരാജീവ്, വിതുര ഗവ. താലൂക്ക് ആശുപത്രി മെഡിക്കൽ ഒാഫീസർ ഡോ.എം.ഡി.ശശി, സുഗീവ് ട്രേഡേഴ്സ് എം.ഡി. സൂരജ്മോഹൻ എന്നിവർ പങ്കെടുത്തു.