കിളിമാനൂർ : അടയമൺ കുടുംബാരോഗ്യ കേന്ദ്രത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്തംബർ 2 ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. എം. എൽ. എ ഒ .എസ് അംബിക അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ സ്വാഗതം പറയും. അടൂർ പ്രകാശ് എം.പി മുഖ്യാതിഥി ആയിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ജി.ജി ഗിരി കൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുക്കും.