പൂവാർ:കേരള ചേരമർ സംഘം നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ ജന്മവാർഷികം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും.ഇതിന്റെ ഭാഗമായി നെയ്യാറ്റിൻകരയിൽ ഇന്ന് റാലിയും പൊതുസമ്മേളനവും നടക്കും.സ്വദേശാഭിമാനി കോംപ്ലക്സ് അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം കെ.സി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലൻ ഉദ്ഘാടനം ചെയ്യും.നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു മുഖ്യ പ്രഭാഷണം നടത്തും.