തിരുവനന്തപുരം:കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിലെ തൊഴിലാളികൾക്ക് പെൻഷൻ കുടിശികയും ആനുകൂല്യങ്ങളും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ 30ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ധർണ ക്ഷേമ ബോർഡ് മുൻ ചെയർമാനും നിർമ്മാണ തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റുമായി കെ.പി ശങ്കരദാസ് ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് അഡ്വ.എസ്.എ റഹീം,ജനറൽ സെക്രട്ടറി ഡി.അരവിന്ദാക്ഷൻ,ഖജാൻജി പേട്ട രവീന്ദ്രൻ,എൻ.ദാസയ്യൻ നാടാർ,എസ്.പി വേണു തുടങ്ങിയവർ പങ്കെടുക്കും.