തിരുവനന്തപുരം:ചരിത്ര വീഥികളിലെ പ്രണയക്കാഴ്ചകളും അപ്രത്യക്ഷമാകുന്ന ഭൂമിയുടെ സമരവുമൊക്കെയായി ആർട്ട് സ്നിപ്പേറ്റ് എന്ന പേരിൽ ചിത്രകലാ പ്രദർശനം ഒരുങ്ങുന്നു.സെപ്തംബർ ഒന്നു മുതൽ ആറുവരെ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ചടങ്ങ് സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിക്കും.ജയപ്രകാശ് പഴയിടം,പ്രിയാ മനോജൻ എന്നിവരുടെ ചിത്രപ്രദർശനമാണ് നടക്കുക.ബി.ഡി ദത്തൻ ബ്രോഷർ പ്രകാശനം ചെയ്യും.