keerthi

ജയം രവിയും കീർത്തി സുരേഷും നായകനും നായികയുമായി ഒരുമിക്കുന്നു. ഹീറോ, വിശ്വാസം, അണ്ണാത്തൈ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ആന്റണി ഭാഗ്യരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാവും. പൊലീസ് വേഷമാണ് ചിത്രത്തിൽ കീർത്തി അവതരിപ്പിക്കുന്നത്. സാനി കൈദത്തിനുശേഷം കീർത്തി അവതരിപ്പിക്കുന്ന പൊലീസ് വേഷമായിരിക്കും ഇത്. ഉദയനിധി സ്റ്റാലിൻ നായകനാവുന്ന മാമന്നൻ ആണ് കീർത്തി സുരേഷിന്റേതായി ഒരുങ്ങുന്ന ചിത്രം. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് പ്രതിനായകൻ.അതേസമയം മലയാളത്തിൽ വാശി ആണ് കീർത്തി നായികയായി അവാസനം റിലീസ് ചെയ്ത ചിത്രം.ടൊവിനോ തോമസായിരുന്നു നായകൻ.