തിരുവനന്തപുരം:സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ ചുമതലയിൽനിന്ന് പ്രഥമാദ്ധ്യാപകരെ ഒഴിവാക്കി മറ്റ് ഏജൻസികളെ ഏൽപ്പിക്കുക,സ്കൂളുകളിൽ കെട്ടിക്കിടക്കുന്ന പാഠപുസ്തകങ്ങളുടെ ബാദ്ധ്യത ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ധർണ നടത്തി.സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ധർണ കെ.പി.എസ്.എച്ച്.എ സംസ്ഥാന പ്രസിഡന്റ് ബഷീർ കുരുണിയൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് റജിമോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ജോൺ വർഗ്ഗീസ്,​ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹമീദ്, ഉസ്മാൻ, നന്ദകുമാർ, ബിപിൻ ഭാസ്കർ,സോജി കുര്യൻ മാത്യു,വനിതാ ഫോറം കൺവീനർ പ്രീത,​ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.