augu27b

ആറ്റിങ്ങൽ:ഹരിയാനയിൽ നാഷണൽ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി മെഡൽ നേടിയ ജില്ലയിലെ കായിക താരങ്ങളെ അനുമോദിച്ചു.പ്രൊഫിഷ്യന്റ് അക്കാഡമിയിലെ രണ്ട് സ്വർണവും രണ്ട് വെള്ളിയും അടക്കം 4 ദേശീയ മെഡലുകൾ നേടിയ താരങ്ങളാണ് എല്ലാവരും.ജേതാക്കൾ ഒക്ടോബറിൽ യൂറോപ്പിലെ സ്പെയിനിൽ നടക്കുന്ന വേൾഡ് ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.അക്കാഡമി ചീഫ് കോച്ച് വൈശാഖ് ആറ്റിങ്ങൽ ഉൾപ്പടെ കേരളത്തിൽ നിന്ന് 3 പേർ റഫറി കോഴ്സ് വിജയിച്ച് സർട്ടിഫൈഡ് നാഷണൽ റഫറിമാരായി.