കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കേരളാ ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പിലാക്കുന്ന പേപ്പർ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകുന്നതിന് തീരുമാനമായി. തുണിസഞ്ചി നിർമ്മാണം, പേപ്പർബാഗ് നിർമ്മാണം, നാടൻപാചകരീതി, കമ്മ്യൂണിറ്റി ടൂർ ഡീലർ (പ്ലസ്ടു യോഗ്യത) ആരംഭിക്കുന്നതിനുള്ള പരിശീലനം, അഗ്രോ ടൂറിസം എന്നിവയിലാണ് പരിശീലനം. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ ഫോൺ നമ്പരടക്കം രേഖപ്പെടുത്തിയ അപേക്ഷ സെപ്തംബർ 3നകം പഞ്ചായത്തിൽ നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അറിയിച്ചു.