qq

മൂ​വാ​റ്റു​പു​ഴ​:​ ​ക​ല്ലൂ​ർ​ക്കാ​ട് ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ക​ഞ്ചാ​വ് ​പി​ടി​ച്ച​ ​കേ​സി​ൽ​ ​ഒ​രാ​ൾ​ ​കൂ​ടി​ ​അ​റ​സ്റ്റി​ൽ.​ ​തൊ​ടു​പു​ഴ​ ​കാ​രി​ക്കോ​ട് ​ചു​ണ്ടേ​ക്കാ​ട്ട് ​വീ​ട്ടി​ൽ​ ​ഷാ​ഹി​ൻ​ഷാ​ ​(22​)​ ​യെ​യാ​ണ് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ 2020​ ​ന​വം​ബ​റി​ൽ​ 40​കി​ലോ​യോ​ളം​ ​ക​ഞ്ചാ​വാ​ണ് ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പി​ടി​കൂ​ടി​യ​ത്.​ ​ഈ​ ​കേ​സി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​ആ​റ് ​പ്ര​തി​ക​ളെ​ ​നേ​ര​ത്തെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​ജി​ല്ലാ​ ​പോ​ലീ​സ് ​മേ​ധാ​വി​ ​വി​വേ​ക് ​കു​മാ​റി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്നാ​ണ് ​ഷാ​ഹി​ൻ​ഷാ​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ആ​ന്ധ്ര​യി​ലെ​ ​പ​ഡേ​രു​വി​ൽ​ ​നി​ന്ന് ​ക​ഞ്ചാ​വ് ​വാ​ങ്ങു​ന്ന​തി​ന് ​പ​ണം​ ​ന​ൽ​കി​യ​ത് ​ഇ​യാ​ളാ​ണ്.​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​ക​ഞ്ചാ​വ് ​സൂ​ക്ഷി​ച്ച​ ​ശേ​ഷം​ ​ചെ​റു​കി​ട​ ​വി​ൽ​പ്പ​ന​യാ​യി​രു​ന്നു​ ​ഇ​വ​രു​ടെ​ ​ല​ക്ഷ്യം.​ ​എം.​ഡി.​എം.​എ​ ​വി​ൽ​പ്പ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തൊ​ടു​പു​ഴ​യി​ൽ​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​കേ​സു​ണ്ട്.