kunjugal

വക്കം: പൊതു ജലാശയങ്ങളിൽ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ വക്കം അകത്ത്മുറി കായലിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലയിൽ നിക്ഷേപിക്കുന്ന 12 ലക്ഷത്തോളം കാരി,ചെമ്മീൻ കുഞ്ഞുങ്ങളിൽ പകുതിയോളം ഈ മേഘലയിൽ നിക്ഷേപിക്കും.

മത്സ്യ നിക്ഷേപത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം നിർവഹിച്ചു. വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജൂലി, അംഗങ്ങളായ ലാലി, ഫൈസൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജാ മേരി , ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.