ആറ്റിങ്ങൽ:നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടി കേരളയും ഡയറ്റ് ജില്ലയിലെ സ്കൂളുകൾക്കായി നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ തോന്നയ്ക്കൽ ഗവൺമെന്റ് എച്ച്.എസ്.എസ് നിർമ്മിച്ച ഇടം എന്ന ഷോർ‌ട്ട് ഫിലിം ഒന്നാം സ്ഥാനം നേടി.പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് സ്കൂളിന് ലഭിച്ചത്. ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പ്രിൻസിപ്പൽ ഇൻ-ചാർ‌ജ്ജ് ബീനാ ബീഗം,​ഹെഡ്മാസ്റ്റർ സുജിത്.എസ് എന്നിവർ അഭിനന്ദിച്ചു.