french

തിരുവനന്തപുരം: മലയാളികളുടെ ഉത്സവമായ ഓണത്തിന്റെ ആഘോഷത്തിന് തുടക്കമിട്ടിരിക്കുകയാണ് ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രമായ വഴുതക്കാട്ടെ ഫ്രഞ്ച് അലയൻസ് (അലയൻസ് ഫ്രാൻകെയ്സ്). ഓണാഘോഷത്തിന്റെ ഭാഗമായി ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അത്തപൂക്കളമൊരുക്കി. സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഇവാ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂക്കളം ഒരുക്കിയത്. ആഘോഷം കൊഴുപ്പിക്കാൻ ഓണസദ്യയും ഉണ്ടായിരുന്നു. കുട്ടികൾക്കായ് വിവിധയിനം മത്സരങ്ങൾ,പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന ടാലന്റ് ഷോ എന്നിവയും ഉണ്ടായിരുന്നു. ഫ്രഞ്ച് സംസ്കാരത്തോടൊപ്പം കേരളീയ സംസ്കാരവും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇവാ മാർട്ടിൻ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സെൽവ കുമാർ, വിദ്യാഭ്യാസ ഓഫീസർ രൂപ രാജേന്ദ്രൻ, കൾചറൽ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ ദേവിക.എ.എസ്,ലൈബ്രേറിയൻ ഗോപിക.പി.കുമാർ,പാർവതി പ്രിയ, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.