1

ശ്രീകാര്യം: ചെമ്പഴന്തി എസ്.എൻ കോളേജ് വികസനത്തിന്റെ പാതയിലാണെന്നും പുതിയ പദ്ധതികളിലൂടെ തലസ്ഥാന ജില്ലയിലെ മാതൃകാ കോളേജാക്കി മാറ്റാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്നും എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേന്ദ്ര ധനസഹായത്തോടെ കോളേജിൽ നിർമ്മിക്കുന്ന പുതിയ കേന്ദ്രീകൃത ലൈബ്രറി മന്ദിരത്തിന്റെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചെമ്പഴന്തി കോളേജിൽ ഇന്നലെ നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. രാഖി.എ.എസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി. ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. കോളേജിൽ ആധുനിക സൗകര്യങ്ങളോടെ പുതുതായി ആരംഭിച്ച മൾട്ടി ജിമ്മിന്റെ ഉദ്ഘാടനം മാനേജ്മെന്റ് നോമിനിയും എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റുമായ ഡി. പ്രേംരാജ് നിർവഹിച്ചു.

ഡോ.പി. പല്പു സ്‌മാരക വട്ടിയൂർക്കാവ് യൂണിയൻ പ്രസിഡന്റ് പി. ഉപേന്ദ്രൻ കോൺട്രാക്ടർ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം ചെമ്പഴന്തി ജി. ശശി, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ. ഉത്തര സാേമൻ, കോളേജ് പി.ടി.എ സെക്രട്ടറി ടി. അഭിലാഷ്, ഓഫീസ് സൂപ്രണ്ട് എം.എൻ. സാബു തുടങ്ങിയവർ സംസാരിച്ചു. റൂസാ കൺവീനർ ഡോ. ബിജു. ആർ സ്വാഗതവും ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് മേധാവി ഡോ.എം.ജെ. മനോജ് നന്ദിയും പറഞ്ഞു.

ഫോട്ടോ: ചെമ്പഴന്തി എസ്.എൻ കോളേജിൽ പുതുതായി ആരംഭിച്ച മൾട്ടി

ജിമ്മിന്റെ ഉദ്ഘാടനം മാനേജ്മെന്റ് നോമിനി ഡി. പ്രേംരാജ് നിർവഹിക്കുന്നു