
തിരുവനന്തപുരം:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക മലയാളി പ്രസിഡന്റായ ചേറ്റൂർ ശങ്കരൻ നായരെക്കുറിച്ചുള്ള 'സർ ചേറ്റൂർ ശങ്കരൻ നായർ- മഹനീയതയുടെ ഓർമ്മച്ചിത്രം' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും അനുസ്മരണ സമ്മേളനവും ടി.കെ.എ നായർ ഉദ്ഘാടനം ചെയ്തു. ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ കെ.വി മോഹൻ മേനോൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി,കോൺഗ്രസ് നേതാവ് കെ. മോഹൻകുമാർ,ചരിത്രകാരൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ,ഡോ.പാർവതി മേനോൻ,ഡോ.ഗോപകുമാരൻ നായർ, ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ.എസ്.രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ഡോക്യുമെന്ററിയുടെ നിർമ്മാതാവ് രവിശങ്കർ,സംവിധായകൻ ശരത്.എ.ഹരിദാസൻ,എഡിറ്റർ സെയിൻ ശ്രീകാന്ത് എന്നിവരെ ആദരിച്ചു.
caption ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചേറ്റൂർ ശങ്കരൻ നായരെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും അനുസ്മരണ സമ്മേളനവും മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ ഉദ്ഘാടനം ചെയ്യുന്നു