mar

തിരുവന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചും ധർണയും ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു.

കെ.പി.എസ്. ടി. എ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽ മുഖ്യപ്രഭാഷണം നടത്തി.മുൻ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ. രാജ്മോഹൻ, സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,സംസ്ഥാന എക്സികുട്ടീവ് അംഗങ്ങളായ പ്രദീപ് നാരായണൻ,ജി.ആർ.ജിനിൽ ജോസ്, ജെ. സജീന, ബിജു തോമസ്, ആർ. ശ്രീകുമാർ, സി.ആർ. ആത്മകുമാർ, ജില്ലാ സെക്രട്ടറി എൻ. സാബു, ജില്ലാ ട്രഷറർ എ.ആർ. ഷമീം എന്നിവർ സംസാരിച്ചു. നൂറു കണക്കിന് അദ്ധ്യാപകർ മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു.