തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമിച്ച അതേ സംഘമാണ് സി.പി.എം ജില്ലാ കമ്മിറ്രി ഓഫീസ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പാർട്ടിക്കുള്ളിലെ ഭിന്നതയും സർക്കാരിന്റെ കഴിവുകേടും മറച്ചുവയ്‌ക്കാൻ സി.പി.എം സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണെന്നും രാജേഷ് പറഞ്ഞു.
വഞ്ചിയൂർ വാർഡിലെ റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സംസ്‌കൃത കോളജിലെ വിദ്യാർത്ഥികൾ നിവേദനം കൊടുത്തതാണ് ക്ഷീണമായിപ്പോയത്. പൃഥിരാജിനെ രാജുവേട്ടാ എന്ന് വിളിച്ചതുകൊണ്ടോ റെയിൽവേ സ്റ്റേഷനിൽ ഐ ലവ് ട്രിവാൻഡ്രം ബോർഡുവച്ചതുകൊണ്ടോ വികസനമുണ്ടാവില്ലെന്നും എ.ബി.വി.പി ഓഫീസ് ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും രാജേഷ് ആവശ്യപ്പെട്ടു.