convention-

ചിറയിൻകീഴ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് അഴൂർ പഞ്ചായത്തിന്റെ 101 അംഗ സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്‌തു.

സ്വാഗതസംഘം ചെയർമാൻ എൻ. വിശ്വനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ കെ.എസ് അജിത്കുമാർ, വി.കെ. ശശിധരൻ, ജി.സുരേന്ദ്രൻ, സി.എച്ച്. സജീവ്, ബിജു ശ്രീധർ, അഴൂർ വിജയൻ, കെ.ഓമന, മാടൻവിള നൗഷാദ്, എ.ആർ നിസാർ, എം.കെ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.