തിരുവനന്തപുരം:മലയം എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമവും ഓണാഘോഷവും സെപ്‌തംബർ 4ന് രാവിലെ 10ന് മലയം ലിറ്റിൽ ബഡ്‌സ് ഡേകെയർ ആന്റ് പ്രീസ്‌കൂളിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്യും.കരയോഗം പ്രസിഡന്റ് എം.വിനോദിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ താലൂക്ക് വൈസ് പ്രസിഡന്റ് ഗോപാലകൃ‌ഷ്‌‌ണൻ നായർ,കരയോഗം സെക്രട്ടറി ബി.സുരേഷ് കുമാർ,ട്രഷറർ ശ്രീപാദം രതീഷ്,വനിതാ സമാജം പ്രസിഡന്റ് മലയം രാഖി, വനിതാ സെക്രട്ടറി ശാലിനി എന്നിവർ പങ്കെടുക്കും.