
വർക്കല: വർക്കലയിൽ 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെട്ടൂർ വെന്നിക്കോട് കോട്ടുവിളവീട്ടിൽ അരുൺകുമാർ (അനീഷ് 28) ആണ് അറസ്റ്റിലായത്. 17 വയസ്സുള്ള വർക്കല
സ്വദേശിയായ യുവതിയെ അരുൺകുമാർ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 25ന്
പെൺകുട്ടിയെ കാണ്മാനില്ല എന്നു കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ
അന്വേഷണം നടത്തി വരവേയാണ് പ്രതി വർക്കല പൊലീസിന്റെ പിടിയിലായത്. വർക്കല ഡിവൈ.എസ്.പി പി. നിയാസ്, വർക്കല സി.ഐ സനോജ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.