കാട്ടാക്കട: എസ്.എൻ.ഡി.പി യോഗം കുരുതംകോട് ശാഖാ വാർഷികവും തിരഞ്ഞെടുപ്പും ഇന്ന് വൈകിട്ട് 3ന് ശാഖാ ഹാളിൽ നടക്കും.ശാഖാ പ്രസിഡന്റ് ബി.സുധിയുടെ അദ്ധ്യക്ഷതയിൽ ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉന്നത വിജയികളെ ആദരിക്കലും ചികിത്സാ സഹായ വിതരണവും നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,വനിതാസംഘം പ്രസിഡന്റ് ഡോ.എൻ.സ്വയംപ്രഭ,യോഗം ഡയറക്ടർ എസ്.പ്രവീൺകുമാർ,യൂണിയൻ കൗൺസിലർ കൊറ്റംപള്ളി ഷിബു,ആലംകോട് ശിശുപാലൻ,ബി.മുകുന്ദൻ,ശാഖാ സെക്രട്ടറി വി.രവീന്ദ്രൻ,യൂണിയൻ കമ്മിറ്റിയംഗം എസ്.ബി.സുരേന്ദ്രൻ എന്നിവർ സംസാരിക്കും.