
തിരുവനന്തപുരം: നാഷണൽ ഡെമോക്രാറ്റിക് സോഷ്യൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ (എൻ.ഡി.എസ്.എം) അയ്യങ്കാളിയുടെ 159-ാം ജന്മദിനാഘോഷം എൻ.ഡി.എസ്.എം രക്ഷാധികാരിയും മുൻ അഗ്രികൾച്ചറൽ ഗവ. സെക്രട്ടറിയുമായിരുന്ന എസ്.സുകുമാരൻ ഉദ്ഘാടനം ചെയ്തു.അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ എൻ.ഡി.എസ്.എം ചെയർമാൻ എം.എസ്.സജൻ അദ്ധ്യക്ഷത വഹിച്ചു. പുരാണപാരായണ പാരംഗത പുരസ്കാരം നേടിയ ശോഭന പേയാട്, അന്താരാഷ്ട്ര കവിതാ മത്സര അവാർഡ് ജേതാവ് വീണ വൈഗ, 501 വനിതകളെ കഥാപാത്രങ്ങളാക്കി താമരനൂൽ എന്ന സിനിമയൊരുക്കിയ മോഡി രാജേഷ്, വാളയാർ പീഡനക്കേസ്, അട്ടപ്പാടി മധു കൊലക്കേസുകളിൽ അന്വേഷണം ആവശ്യപ്പെട്ട് പോരാട്ടം നടത്തിയ വി.എം. മാർസൻ എന്നിവരെ ആദരിച്ചു. എം. വിൻസെന്റ് എം.എൽ.എ, എൻ.ഡി.എസ്.എം ജനറൽ സെക്രട്ടറി ഐത്തിയൂർ സുരേന്ദ്രൻ, അണ്ണ ഡി.എച്ച്.ആർ.എം പ്രസിഡന്റ് സജി കൊല്ലം, കെ.ഡി.എഫ്.ഡി ജനറൽ സെക്രട്ടറി പി.ജി പ്രകാശ്, ആദിവാസി ഫോറം നേതാവ് മോസസ്, അഖില കേരള ഹിന്ദു വേടൻ മഹാസഭയുടെ സാബു മലവേടൻ, പദ്മനാഭ വിലാസം ഹിന്ദു ചേരമർ സംഘം വൈസ് പ്രസിഡന്റ് ആർ. അശോകൻ, മാസ് ജനറൽ സെക്രട്ടറി ആൻഡ്രൂസ്, എൻ.ഡി.എസ്.എം ജില്ലാ സെക്രട്ടറി പൂന്തുറ സതീഷ്, ഡി.സി.യു.എഫ് ചീഫ് സെക്രട്ടറി ഡോ. വന്ദ്യരാജ് തുടങ്ങിയവർ പങ്കെടുത്തു. ഉച്ച കഴിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനത്തിൽ ഡിസംബർ ആറിന് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനമായി.