
വിഴിഞ്ഞം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടത്തുന്ന സമരം തുടരുന്നു. പന്ത്രണ്ടാം ദിവസമായ ഇന്നലെ ഡി.എച്ച്.ആർ.എം ഉൾപ്പെടെയുള്ള സംഘടനകൾ പിന്തുണയുമായെത്തി. പ്രതിഷേധക്കാർ തുറമുഖ കവാടത്തിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു.
വിവിധ ഇടവകകളിൽ നിന്നുള്ള പുരോഹിതന്മാർ സമരപരിപാടികൾക്ക് നേതൃത്വം നൽകി. ഇന്ന് സമരപ്പന്തലിൽ പ്രാർത്ഥനാ ദിനമായിരിക്കും. ലിജിൻ ഓഫ് മേരി, വിൻസന്റ് ഡി പോൾ എന്നീ ഭക്തസംഘടനകളുടെ നേതൃത്വത്തിലാണ് പ്രാർത്ഥന.
ഫോട്ടോ: തുറമുഖ നിർമ്മാണ സ്ഥലത്ത്
സമരക്കാർ ബാരിക്കേഡ് മറിച്ചിട്ടപ്പോൾ