തിരുവനന്തപുരം: നടരാജ ഗുരുവിന്റെ ശിഷ്യനും ശ്രീനാരായണ സാഹിത്യ പരിഷത്ത് കേന്ദ്രസമിതി അംഗവുമായിരുന്ന ഒരുവാതിൽകോട്ട ശ്രീനാരായണ ഗുരുദാസിന്റെ നിര്യാണത്തിൽ ശ്രീനാരായണ സാഹിത്യ പരിഷത്ത് അനുശോചിച്ചു. ശ്രീനാരായണ സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. തോളൂർ ശശിധരൻ,​ അഡ്വ. വിജയൻ ശേഖർ, പി.ജി. ശിവബാബു, പ്ളാവിള ജയരാം, ഡി. കൃഷ്ണമൂർത്തി, വെൺപാലവട്ടം സത്യരാജ്, മംഗലത്തുകോണം ഷാജി, ശ്രീസുഗത്, കെ. ജയധരൻ, മുഹമ്മ പീതാംബരൻ എന്നിവർ സംസാരിച്ചു.