വെള്ളറട:കുറ്റിയായണിക്കാട് പൊഴിയല്ലൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ തിരു ഉത്സവം സെപ്തംബർ 1 മുതൽ 6 വരെ നടക്കും.ഉത്സവ ദിവസങ്ങളിൽ രാവിലെ 5ന് അഭിഷേകം,തുടർന്ന് മലർ നിവേദ്യം 5.40ന് മഹാഗണപതിഹോമം, 6ന് ഉഷപൂജ, 10ന് ഉച്ചപൂജ, വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന, രാത്രി 7ന് ഭഗവതിസേവ തുടർന്ന് അത്താഴ പൂജ. സെപ്തംബർ 1ന് വൈകിട്ട് 6ന് പ്രസാദ ശുദ്ധിക്രിയകൾ,വെള്ളിയാഴ്ച രാവിലെ 9ന് പഞ്ചഗവ്യനവക കലശപൂജ,10ന് കലശാഭിഷേകം, ഞായറാഴ്ച രാവിലെ 9ന് നാരായണീയ പാരായണം,രാത്രി 7. 15ന് ആദ്ധ്യാത്മിക പ്രഭാഷണം,ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് ഉത്സവ സദ്യ എന്നിവ നടക്കും.