
വെള്ളറട: വെള്ളറട പ്ളാങ്കുടിക്കാവിലെ ഓണാഘോഷ സ്വാഗത സംഘ രൂപീകരണയോഗം കൂതാളി ഗവ. എൽ. പി. എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹനന്റെ അദ്ധ്യക്ഷതയിൽ സി. കെ ഹരീന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ജി മംഗളദാസ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ജെ. ഷൈൻ കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി വെള്ളരിക്കുന്ന്, മുട്ടച്ചൽ സിവിൻ, ജ്ഞാനദാസ്, മേരിക്കുട്ടി, നെയ്യാറ്റിൻകര തഹസിൽദാർ, ഡി. റ്റി. പി. സി സെക്രട്ടറി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ, വെള്ളറട സി. ഐ മൃദുൽ കുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജയചന്ദ്രൻ, എം. ആർ രംഗനാഥൻ, പത്മകുമാർ, ഷൈൻ കുമാർ, കവി സനൽ ഡാലുമുഖം, സഹ്യപർവത സംരക്ഷണ സമിതി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. ഓണാഘോഷത്തിന് വിപുലമായ കമ്മിറ്റി രൂപീകിരച്ച് ഗ്രാമപഞ്ചായത്തംഗങ്ങളെ കൺവീനർമാരായി തിരഞ്ഞെടുത്തു. സെപ്തംബർ 6, 7, 8 തീയതികളിലാണ് ഓണാഘോഷം നടക്കുന്നത്. ഗ്രാമപഞ്ചായത്തംഗം ലീല സ്വാഗതവും കൂതാളി വാർഡ് മെമ്പർ ഷാജി വെള്ളരിക്കുന്ന് നന്ദിയും പറഞ്ഞു.