ksrtc

തിരുവനന്തപുരം: സർവ്വീസ് പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് വരുത്തിയ നഷ്ടം ജീവനക്കാരിൽ നിന്ന് തിരിച്ചു പിടിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ്. 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കും.

ജൂൺ 26ന് സർവ്വീസ് മുടക്കിയ തിരുവനന്തപുരത്തെ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി , പേരൂർക്കട ഡിപ്പോകളിലെ 49 ഡ്രൈവർമാരിൽ നിന്നും 62 കണ്ടക്ടർമാരിൽ നിന്നുമാണ് പണം ഈടാക്കുക. കൂടാതെ 2021 ജൂലായ് 12 ന് സ്‌പ്രെഡ് ഓവർ ഡ്യൂട്ടി നടത്തിപ്പിൽ പ്രതിക്ഷേധിച്ച് പാറശാല ഡിപ്പോയിലെ 8 ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവ്വീസ് റദ്ദാക്കിയത് മൂലം നഷ്‌ടമായ 40,277 രൂപ അവരിൽ നിന്ന് തുല്യമായി തിരിച്ചു പിടിക്കാനും ഉത്തരവായി

നടപടിക്ക് വിധേയരായവർ

ഡിപ്പോ ------------- കണ്ടക്ടർ--- ഡ്രൈവർ----------- തുക

 പാപ്പനംകോട്----------08 --------------00--------- 1,35,000

 വികാസ് ഭവൻ---------12 -------------- 13 -------- 2,10,382

 സിറ്റി -------------------17 -------------- 11 --------- 2,74,050

 പേരൂർക്കട ------------ 25---------------25-----------3,30,075

 കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പ്ര​തി​സ​ന്ധി​ : മു​ഖ്യ​മ​ന്ത്രി​ ​-​ ​മ​ന്ത്രി​ ​ച​ർ​ച്ച​ ​നാ​ളെ

കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ​ ​പ്ര​തി​സ​ന്ധി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നാ​ളെ​ ​ഗ​താ​ഗ​ത​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​വു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്യും​ .​ ​മൂ​ന്നാം​ ​വ​ട്ട​മാ​ണ് ​ആ​ന്റ​ണി​ ​രാ​ജു​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ണു​ന്ന​ത്.
കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ര​ണ്ടു​മാ​സ​ത്തെ​ ​ശ​മ്പ​ള​ ​കു​ടി​ശ്ശി​ക​യും​ ​ഓ​ണം​ ​ഉ​ത്സ​വ​ബ​ത്ത​യും​ ​ന​ൽ​ക​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കു​ന്ന​തി​നെ​ ​കു​റി​ച്ചാ​വും​ ​ച​ർ​ച്ച.​ ​ശ​മ്പ​ള​ത്തി​ന് 103​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ്.​ ​തൊ​ഴി​ലാ​ളി​ ​നേ​താ​ക്ക​ളേ​യും​ ​അ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ച​ർ​ച്ച​യ്ക്ക് ​വി​ളി​ച്ചേ​ക്കും.
അ​തേ​സ​മ​യം,​ ​ഓ​ണ​ത്തി​ന് ​മു​മ്പ് ​ശ​മ്പ​ളം​ ​ന​ൽ​ക​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ൽ​ ​അ​പ്പീ​ൽ​ ​സാ​ദ്ധ്യ​ത​ ​തേ​ടു​ക​യാ​ണ് ​സ​ർ​ക്കാ​ർ.​ ​ധ​ന​വ​കു​പ്പ് ​നി​യ​മ​ ​വ​ശ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കു​ക​യാ​ണ്.
ഒ​രു​ ​മാ​സം​ ​ശ​മ്പ​ള​ത്തി​ന് ​മാ​ത്രം​ 82​ ​കോ​ടി​ ​വേ​ണം.​ ​സിം​ഗി​ൾ​ ​ഡ്യൂ​ട്ടി​ ​ന​ട​പ്പാ​ക്കു​ന്ന​തി​ൽ​ ​സം​ഘ​ട​ന​ക​ൾ​ ​സ​ർ​ക്കാ​രി​ന് ​വ​ഴ​ങ്ങി​യാ​ൽ​ 250​ ​കോ​ടി​യു​ടെ​ ​ഒ​രു​ ​പാ​ക്കേ​ജ് ​അ​നു​വ​ദി​ക്കും.